< Back
Kerala
നോട്ട് നിരോധം: യുഡിഎഫ് കരിദിനം ആചരിക്കുംKerala
നോട്ട് നിരോധം: യുഡിഎഫ് കരിദിനം ആചരിക്കും
|24 Jan 2017 9:56 PM IST
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സെക്രട്ടറിയേറ്റിലും കളക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂം തുടങ്ങമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു
നോട്ട് നിരോധം മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കരിദിനം ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സെക്രട്ടറിയേറ്റിലും കളക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂം തുടങ്ങമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് വ്യാഴാഴ്ച കേരളത്തിലെത്തുന്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ആര്‍ബിഐ മാനേജറെയും കാണുമെന്ന് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.