< Back
Kerala
ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചുബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
Kerala

ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

admin
|
27 Jan 2017 3:31 PM IST

ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

എൻഡിഎയുടെ ഘടക കക്ഷിയായ ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ബിഡിജെഎസ് മത്സരിക്കുന്ന മുപ്പത്തിയേഴ് സീറ്റിൽ 29 സീറ്റിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജയ സാധ്യതയുള്ള സീറ്റിലാണ് പാർട്ടി മത്സരിക്കുന്നതെന്ന് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും മത്സരത്തിനില്ല. ഉപാധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി തിരുവല്ലയിലും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു കുട്ടനാട്ടിലും, മറ്റൊരു ജനറൽ സെക്രട്ടറി ടി വി ബാബു നാട്ടികയിലും ജനവിധി തേടും. പാർട്ടി ട്രഷറർ എ ജി തങ്കപ്പൻ ഏറ്റുമാനൂരാണ് മത്സരിക്കുന്നത്. വയനാട് ഒഴികെ എല്ലാ ജില്ലകളിലും പ്രാതിനിധ്യമുള്ള പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബാക്കി എട്ട് സീറ്റിലേക്കുള്ള സ്ഥാനാർഥികളെ മൂന്ന് ദിവത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് ശ്രമം. അതിനു മുൻപ് ബിജെപിയുമായുള്ള തർക്കങ്ങളിൽ പരിഹാരമുണ്ടാക്കും. ചേർത്തല, അരൂർ സീറ്റുകൾ സംബന്ധിച്ചാണ് പ്രധാന തർക്കം.

Similar Posts