< Back
Kerala
കോണ്‍ഗ്രസ്, സി.പി.എം നേതാക്കളെ പരിഹസിച്ച് ശ്രീശാന്ത്കോണ്‍ഗ്രസ്, സി.പി.എം നേതാക്കളെ പരിഹസിച്ച് ശ്രീശാന്ത്
Kerala

കോണ്‍ഗ്രസ്, സി.പി.എം നേതാക്കളെ പരിഹസിച്ച് ശ്രീശാന്ത്

admin
|
8 Feb 2017 10:30 AM IST

കോൺഗ്രസിലേയും സിപിഎമ്മിലേയും കേന്ദ്ര നേതാക്കൾ നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കേണ്ടിവും എന്നുളളതിനാലാണ് അവർ കേരളത്തിൽ ഒരേസമയം പ്രചാരണത്തിന് എത്താത്തതെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്ത്

കോൺഗ്രസിലേയും സിപിഎമ്മിലേയും കേന്ദ്ര നേതാക്കൾ നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കേണ്ടിവും എന്നുളളതിനാലാണ് അവർ കേരളത്തിൽ ഒരേസമയം പ്രചാരണത്തിന് എത്താത്തതെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്ത്. യൂത്ത് ഓഫ് ട്രിവാൻട്രം എന്ന സംഘടന നടത്തിയ യുവസംഗമത്തിലാണ് കോൺഗ്രസിനും സി പി എമ്മിനും എതിരെയുളള ശ്രീശാന്തിന്‍റെ പരിഹാസം .

തലസ്ഥാന നഗരിയിലെ യുവാക്കളുടെ വോട്ട് ബിജെപിക്ക് ഉറപ്പാക്കാനാണ് യൂത്ത് ഓഫ് ട്രിവാൻട്രം എന്ന ബി ജെ പി അനുകൂല സംഘടന യുവ സംഗമം നടത്തിയത് . കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി യുവസംഗമം ഉദ്ഘാടനം ചെയ്തു . യുവാക്കളുടെ ചേദ്യങ്ങൾക്ക് ശ്രീശാന്ത് മറുപടി നൽകി. മറുപടിക്കിടെ സി പി എമ്മിനും കോൺഗ്രസിനുമെതിരെ ശ്രീശാന്തിന്റെ പരിഹാസം.

യുവാക്കളെ കയ്യിലെടുക്കാന്‍ കേന്ദ്രമന്ത്രിക്കൊപ്പം ചില നമ്പറുകളും പയറ്റിയാണ് ശ്രീശാന്ത് മടങ്ങിയത്. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിക്കേണ്ടിവരുമെന്നും ശ്രീശാന്ത് ആരോപിച്ചു.

Similar Posts