< Back
Kerala
അവിട്ടം ദിനത്തില്‍ ആനകള്‍ക്കും രുചിയൂറും ഓണസദ്യKerala
അവിട്ടം ദിനത്തില്‍ ആനകള്‍ക്കും രുചിയൂറും ഓണസദ്യ
|11 Feb 2017 7:46 AM IST
അവിട്ടം ദിനമായ ഇന്നലെയാണ് വനംവകുപ്പ് ആനകള്‍ക്കായി സ്വാദൂറും സദ്യയൊരുക്കിയത്.
ആനകള്‍ക്കും ഓണസദ്യ. കോട്ടൂര്‍ കാപ്പുകാടുളള ആനപരിപാലന കേന്ദ്രത്തിലാണ് വ്യത്യസ്ത ഓണസദ്യ സംഘടിപ്പിച്ചത്. അവിട്ടം ദിനമായ ഇന്നലെയാണ് വനംവകുപ്പ് ആനകള്‍ക്കായി സ്വാദൂറും സദ്യയൊരുക്കിയത്.
കാരറ്റ്, ഏത്തപ്പഴം, രസകദളി, പൈനാപ്പിള്‍, തണ്ണിമത്തന്‍, ശര്‍ക്കര, അവില്‍ പിന്നെ വ്യത്യസ്ത രീതിയില്‍ തയ്യാറാക്കിയ ചോറ്.... നല്ല ഒന്നാന്തരം സദ്യയാണ് ഇവിടെ ആനകള്‍ക്കായി തയ്യാറാക്കിയത്. കുളിച്ച് സുന്ദരക്കുട്ടന്മാരായാണ് ആനകള്‍ സദ്യയുണ്ണാനെത്തിയത്. വനപാലകര്‍ ഇലയിട്ട് സദ്യയൊരുക്കി ആനകള്‍ക്കായി കാത്തിരുന്നു. 13 ആനകളാണ് കാപ്പുകാടുളളത്. ഓരോരുത്തരും രുചിയേറും ഓണസദ്യക്കായി നിരന്നു നിന്നു. ഗംഭീര സദ്യ കഴിച്ചതിന്റെ സംതൃപ്തിയിലാണ് ഈ ഗജവീരന്‍മാര്‍ ഇല മടക്കിയത്.