< Back
Kerala
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുധീരന്‍മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുധീരന്‍
Kerala

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുധീരന്‍

Damodaran
|
12 Feb 2017 10:50 AM IST

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎമ്മും,ബിജെപിയും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ക്രമസമാധാന നില പരിപാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. സി പി എമ്മും ബി ജെ പി യും ചോരക്കളി നിര്‍ത്താന്‍ തയാറാകണമെന്നും സുധീരന്‍ തിരുവനന്തപരുത്ത് ആവശ്യപ്പെട്ടു.

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎമ്മും,ബിജെപിയും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതിന്റെ ഉത്തരാവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്.അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മുന്കയ്യെടുത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ലിസ്റ്റനുസരിച്ച് പോലീസ് പ്രതികളെ പിടികൂടുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

Similar Posts