< Back
Kerala
ജഗദീഷും സിദ്ധിഖും സ്ഥാനാര്‍ഥികളായേക്കുംജഗദീഷും സിദ്ധിഖും സ്ഥാനാര്‍ഥികളായേക്കും
Kerala

ജഗദീഷും സിദ്ധിഖും സ്ഥാനാര്‍ഥികളായേക്കും

admin
|
15 Feb 2017 8:49 PM IST

ഗണേഷ്കുമാറിനെതിരെ ജഗദീഷിനെ മത്സരിപ്പിക്കാമെന്ന നിര്‍ദേശമാണ് കൊല്ലം ഡി സി സി

സിനിമാ താരങ്ങളായ ജഗദീഷും സിദ്ദീഖും നിയമസഭാ തെരഞ്ഞെടുപ്പിനുള്ളകോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍. പ ത്തനാപുരത്താണ് ജഗദീഷിന്‍റെ പേരുള്ളത്. അരൂരിലെ ലിസ്റ്റിലാണ് സിദ്ദീഖുള്ളത്. ജഗദീഷ് മത്സരിക്കുന്നത് ഏറെക്കുറെ ഉറപ്പായി. സിദ്ദീഖിന്‍റെ പേര് ലിസ്റ്റില്‍ നല്‍കിയിട്ടില്ലെന്ന് ആലപ്പുഴ ഡി സി സി പ്രസിഡന്‍റ് എ എ ശുക്കൂര്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

ഡിസിസികള്‍ കെ പി സി സി ക്ക് കൈമാറിയ പട്ടികയിലാണ് സിനിമാതാരങ്ങള്‍ ഇടംപിടിച്ചത്. ഗണേഷ്കുമാറിനെതിരെ ജഗദീഷിനെ മത്സരിപ്പിക്കാമെന്ന നിര്‍ദേശമാണ് കൊല്ലം ഡി സി സി മുന്നോട്ടുവെക്കുന്നത്. ജഗദീഷുമായി കെ പി സി സി നേതൃത്വം ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായാണ് സൂചന. അരൂര്‍ മണ്ഡലത്തിലെ ലിസ്റ്റിലാണ് നടന്‍ സിദ്ദീഖ് ഉള്‍പ്പെട്ടത്. സിദ്ദീഖുമായി കെ പി സി സി ആശയവിനിമയം നടത്തി. എന്നാല്‍ സിദ്ദീഖ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം എതിര്‍പ്പുമായി ‍ഡിസിസികള്‍ രംഗത്തെത്തി


എം പി മാരില്‍കൊടിക്കുന്നില്‍ സുരേഷിന്‍ര പാരണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊട്ടാരക്കര മണ്ഡലത്തിലേക്ക് മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് ഡി സി സി യുടേത്. സ്ഥാനാര്‍ഥിപ്പട്ടിയില്‍ ഇടംപിടിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്ന മന്ത്രി സി എന്‍ ബാലകൃഷ്ണന്‍റെ പേര് വടക്കാഞ്ചേരി മണ്ഡലത്തിന്‍റെ ലിസ്റ്റിലുണ്ട്.

Similar Posts