< Back
Kerala
വിഎസ് മലമ്പുഴയില്‍ പ്രചരണം തുടങ്ങിവിഎസ് മലമ്പുഴയില്‍ പ്രചരണം തുടങ്ങി
Kerala

വിഎസ് മലമ്പുഴയില്‍ പ്രചരണം തുടങ്ങി

admin
|
21 Feb 2017 10:34 PM IST

നാലാം വട്ടവും മലമ്പുഴയില്‍ ജനവിധി തേടുന്ന വിഎസിന് ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്

വി എസ് അച്യുതാന്ദന്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. മലമ്പുഴ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വിഎസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന പാലക്കാട് മണ്ഡലം കണ്‍വന്‍ഷനും വിഎസ് ഉദ്ഘാടനം ചെയ്യും.

നാലാം വട്ടവും മലമ്പുഴയില്‍ ജനവിധി തേടുന്ന വിഎസിന് ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. മലമ്പുഴയിലെ വികസനപ്രവര്‍നങ്ങള്‍ വിവരിച്ച് പ്രസംഗം തുടങ്ങിയ വിഎസ് യുഡിഎഫ് സര്‍ക്കാരിനെയും ബിഡിജെസിനെയും കടന്നാക്രമിച്ചു. ഇത്തവണയും തന്നെ മലമ്പുഴയില്‍ നിന്നും വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

അനൌദ്യോഗിക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ വിഎസ് ആരംഭിച്ചിരുന്നു. മലമ്പുഴയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും വിഎസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലം കണ്‍വന്‍ഷനിലും വിഎസ് ‌‌‌പങ്കെടുക്കും. ഈ മാസം 8, 9, 10 തിയതികളിലും വിഎസ് മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിനെത്തും.

Similar Posts