< Back
Kerala
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്ന് മന്ത്രി കെ രാജുപക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്ന് മന്ത്രി കെ രാജു
Kerala

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്ന് മന്ത്രി കെ രാജു

Alwyn K Jose
|
22 Feb 2017 4:26 PM IST

ആലപ്പുഴയിൽ 20 യൂണിറ്റ് ദ്രുത കർമ സംഘത്തെ നിയോഗിച്ചതായും പ്രദേശത്ത് 10 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ആലപ്പുഴയിൽ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത്ര മാരകമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴയിൽ 20 യൂണിറ്റ് ദ്രുത കർമ സംഘത്തെ നിയോഗിച്ചതായും പ്രദേശത്ത് 10 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. പക്ഷിപരിശോധനക്കുള്ള ലാബ് കേരളത്തിൽ തുടങ്ങുന്നത് ഗൗരവത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

Related Tags :
Similar Posts