< Back
Kerala
വയനാട്ടില്‍ നിന്ന് തൃശൂര്‍ മൃഗശാലയിലെത്തിച്ച കടുവ ചത്തുKerala
വയനാട്ടില്‍ നിന്ന് തൃശൂര്‍ മൃഗശാലയിലെത്തിച്ച കടുവ ചത്തു
|24 Feb 2017 10:16 PM IST
ഏഴ് വയസുള്ള പെണ്‍കടുവയാണ് ഇന്ന് പുലര്‍ച്ചെ ചത്തത്
വയനാട്ടില്‍ നിന്ന് തൃശൂര്‍ മൃഗശാലയിലെത്തിച്ച കടുവ ചത്തു. ഏഴ് വയസുള്ള പെണ്‍കടുവയാണ് ഇന്ന് പുലര്‍ച്ചെ ചത്തത്.
വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കഴിഞ്ഞ ഒമ്പതിനാണ് കുടുങ്ങിയത്. തുടര്‍ന്ന് കടുവയെ തൃശൂര്‍ മൃഗശാലയിലെത്തിച്ചു. കൊണ്ട് വരുമ്പോള്‍ തന്നെ ശാരീരിക അവശതകളുണ്ടായിരുന്നു. ഒരു പല്ല് കൊഴിയുകയും ഒരു കൈക്ക് പരിക്കേല്‍ക്കുകയും ചെയ്ത നിലയിലായിരുന്നു കടുവ. രക്ഷിക്കാനുള്ള ശ്രമം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ കടുവ ചത്തു. കഴിഞ്ഞ മാസം മൃഗശാലയില്‍ ഉണ്ടായിരുന്ന പെണ്‍ കടുവ ചത്തിരുന്നു. ഇനി മൂന്ന് ആണ്‍കടുവകള്‍ മാത്രമാണ് തൃശൂര്‍ മൃഗശാലയില്‍ അവശേഷിക്കുന്നത്.