< Back
Kerala
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വീട്ടമ്മമാര്‍ പരിപ്പില്ലാത്ത പരിപ്പുവടയാണ് ഉണ്ടാക്കിയത്: വിഎസ്ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വീട്ടമ്മമാര്‍ പരിപ്പില്ലാത്ത പരിപ്പുവടയാണ് ഉണ്ടാക്കിയത്: വിഎസ്
Kerala

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വീട്ടമ്മമാര്‍ പരിപ്പില്ലാത്ത പരിപ്പുവടയാണ് ഉണ്ടാക്കിയത്: വിഎസ്

admin
|
27 Feb 2017 3:13 PM IST

ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതോടെ കേരളത്തിലെ വീട്ടമ്മമാര്‍ പരിപ്പില്ലാത്ത പരിപ്പുവടയും ഉഴുന്നില്ലാത്ത ഉഴുന്നുവടയുമാണ് ഉണ്ടാക്കുന്നതെന്ന് വിഎസ് പരിഹസിച്ചു

ഇടതുപക്ഷ പ്രവര്‍ത്തകരെ ആവേശത്തിലാക്കി കൊല്ലത്ത് വിഎസിന്റെ പ്രചാരണം. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതോടെ കേരളത്തിലെ വീട്ടമ്മമാര്‍ പരിപ്പില്ലാത്ത പരിപ്പുവടയും ഉഴുന്നില്ലാത്ത ഉഴുന്നുവടയുമാണ് ഉണ്ടാക്കുന്നതെന്ന് വിഎസ് പരിഹസിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ചവിട്ടി പുറത്താക്കണമെന്നും വിഎസ് ആഹ്വാനം ചെയ്തു.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും അടക്കമുള്ള നേതാക്കള്‍ നേരത്തെ തന്നെ പ്രചാരണത്തിനെത്തിയിരുന്നെങ്കിലും പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത് വിഎസിന്റെ പ്രചാരണം തന്നെയാണ്. കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളുടെ സംയുക്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വിഎസിനെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആവേശം അതിരുകടന്നതോടെ വിഎസിന് വേദിയിലേക്കെത്താന്‍ തന്നെ ഒരു മണിക്കൂരോളം വേണ്ടി വന്നു. വിലക്കയറ്റത്തെക്കുറിച്ചുള്ള വിഎസിന്റെ പരിഹാസങ്ങള്‍ സദസില്‍ കൂട്ടച്ചിരിക്ക് വഴിവച്ചു.

നരേന്ദ്രമോദി എന്നതിന് പകരം വിഎസ് നരസിംഹറാവു എന്നാണ് ഉച്ചരിച്ചത്. പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തിരുത്തി. സദസില്‍ നിന്നുയര്‍ന്ന വാക്കുകള്‍ കേള്‍ക്കാന്‍ വിഎസ് കാതോര്‍ത്തതോടെ വീണ്ടും ആവേശം. വിഎസിന്റെ ഓരോ വാക്കും അലകടലായി മാറുന്ന ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

Similar Posts