< Back
Kerala
കൃഷി മന്ത്രിയുടെ ഓഫീസിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍കൃഷി മന്ത്രിയുടെ ഓഫീസിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍
Kerala

കൃഷി മന്ത്രിയുടെ ഓഫീസിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍

Khasida
|
1 March 2017 4:30 PM IST

വലക്കാവ് വട്ടപ്പാറ മേഖലയിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യ ഭീഷണി.

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ തൃശൂരിലുള്ള ഓഫീസിന് മുകളില്‍ കയറി മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വലക്കാവ് വട്ടപ്പാറ മേഖലയിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യ ഭീഷണി. സ്ത്രീകളും കുട്ടികളുമടക്കം പത്തിലധികം പേര്‍ കെട്ടിടത്തിന് മുകളിലുണ്ട്. ജില്ലാ കലക്ടറുടേയും സാമൂഹിക പ്രവര്‍ത്തക സാറാ ജോസഫിന്‍റെയും നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ തുടരുകയാണ്.

Related Tags :
Similar Posts