< Back
Kerala
Kerala
സഭയിലെ തര്‍ക്കങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍
|8 March 2017 11:15 PM IST
ചോദ്യോത്തര വേളയില്‍ ചട്ട പ്രകാരം മറ്റ് നടപടികള്‍ അനുവദനീയമല്ല. വസ്തുതകള്‍ ഇതായിരിക്കെ അസത്യ പ്രചരണങ്ങള്‍ നടത്തുന്നത്
സഭയിലെ തര്‍ക്കങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് നിയമസഭ സ്പീകറുടെ ഓഫീസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഭരണ പക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഇച്ഛക്കനുസരിച്ചല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. ചോദ്യോത്തര വേളയില്‍ ചട്ട പ്രകാരം മറ്റ് നടപടികള്‍ അനുവദനീയമല്ല. വസ്തുതകള്‍ ഇതായിരിക്കെ അസത്യ പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് സ്പീക്കറുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു .