< Back
Kerala
ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാരത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാരത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്
Kerala

ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാരത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്

Ubaid
|
8 March 2017 5:58 PM IST

നവംബര്‍ 11 മുതല്‍ 13 വരെ ബോംബെയില്‍ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടരവെയാണ് മധു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്കാരത്തിന്റെ പ്രദര്‍ശനം ഇനിയൊരുത്തരവുണ്ടാകും വരെ ഡല്‍ഹി ഹൈക്കോടതി വിലക്കി. നാടകത്തിന്റെ പക്‍ര്‍പ്പവകാശം ലംഘിച്ചതായി ഒ വി വിജയന്റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.പകര്‍പ്പവകാശമുള്ള മധുവിന്റെ അനുമതി വാങാതെയായിരുന്നു കേരളത്തിലും പുറത്തുമായി പല വേദികളിലായി നാടകം അവതരിപ്പിച്ചത്. മധുവിന്റെ പരാതിയില്‍ നാടകത്തിന്റെ സംവിധായകന്‍ ദീപന്‍ ശിവരാമന് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മധു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നവംബര്‍ 11 മുതല്‍ 13 വരെ ബോംബെയില്‍ നാടകം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടരവെയാണ് മധു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Similar Posts