< Back
Kerala
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചുമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു
Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

Ubaid
|
15 March 2017 10:40 PM IST

എം.എസ് മണിയും പി.ഫസലുദീനും ബി.വിജയകുമാറും ഉള്‍പ്പെടെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സദസിന്റെ മുന്‍നിരയില്‍. ചടങ്ങില്‍ ആദ്യം സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ ഓരോരുത്തരെയും പേരെടുത്ത് പരാമര്‍ശിച്ചു.

തിരുവനന്തപുരം പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പ്രസ്ക്ലബ് ഹാളിന് അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ പേര് നല്‍കി.

എം.എസ് മണിയും പി.ഫസലുദീനും ബി.വിജയകുമാറും ഉള്‍പ്പെടെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സദസിന്റെ മുന്‍നിരയില്‍. ചടങ്ങില്‍ ആദ്യം സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ ഓരോരുത്തരെയും പേരെടുത്ത് പരാമര്‍ശിച്ചു.

വിമര്‍ശങ്ങളെ സ്നേഹിക്കുന്നയാളാണ് താനെന്ന് ഗുരുപൂജ ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പ്രസ്ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിന്റെ പേരിന് ടി.എന്‍ ഗോപകുമാറിന്റെ പേര് നല്‍കി. മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് നാമകരണ ഫലകം അനാച്ഛാദനം ചെയ്തത്. പതിറ്റാണ്ടുകളോളം മാധ്യമരംഗത്ത് സജീവമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഗുരുപൂജയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം എസ് മണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരിലെ ഗായകരെ ഉള്‍പ്പെടുത്തി ഗാനമേള ട്രൂപ്പിനും ചടങ്ങില്‍ രൂപം നല്‍കി.

Similar Posts