< Back
Kerala
അനധികൃത പടക്കനിര്‍മാണ ശാലകളില്‍ ശക്തമായ റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രിഅനധികൃത പടക്കനിര്‍മാണ ശാലകളില്‍ ശക്തമായ റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രി
Kerala

അനധികൃത പടക്കനിര്‍മാണ ശാലകളില്‍ ശക്തമായ റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രി

admin
|
16 March 2017 7:37 PM IST

സമ്പൂര്‍ണ വെടിക്കെട്ട് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കുന്ന കാര്യവും സര്‍വകക്ഷി യോഗം....

വിഷുവടക്കമുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പടക്കനിര്‍മാണ ശാലകളില്‍ ശക്തമായ റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇപ്പോള്‍ തന്നെ വന്‍ പടക്കശേഖരം കണ്ടെത്തിയിട്ടുണ്ട് ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടുകളും കരിമരുന്ന് പ്രയോഗങ്ങളും നിയന്ത്രിക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ വ്യാഴാഴ്ച ഉച്ചക്ക് തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം വിളിക്കും. സമ്പൂര്‍ണ വെടിക്കെട്ട് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കുന്ന കാര്യവും സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തലാണ് വെടിക്കെട്ടുകള്‍ നടക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Similar Posts