< Back
Kerala
യോഗ്യതയില്ലാത്ത ടെക്നീഷ്യനെ നിയമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകംയോഗ്യതയില്ലാത്ത ടെക്നീഷ്യനെ നിയമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം
Kerala

യോഗ്യതയില്ലാത്ത ടെക്നീഷ്യനെ നിയമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം

Alwyn
|
17 March 2017 1:12 PM IST

യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

കാസര്‍കോട് ജനറല്‍ ആശുപത്രി ലാബില്‍ യോഗ്യതയില്ലാത്ത ടെക്നീഷ്യനെ നിയമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജനറല്‍ ആശുപത്രി ലബോറട്ടറിയില്‍ പരിശോധന നടത്തുന്നത് യോഗ്യതയില്ലാത്തവരാണെന്ന് മീഡിയവണ്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു.

യോഗ്യതയില്ലാത്തയാളെ ലാബ് ടെക്നീഷ്യനായി നിയമിച്ചുവെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്നീ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. യൂത്ത് ലീഗ് വിജിലന്‍സിനും പരാതി നല്‍കി. പ്ലസ്ടു സയന്‍സ്, ഗവ.അംഗീകൃത ഡിഎംഎല്‍ടി, എംഎല്‍ടി എന്നീ യോഗ്യതകള്‍ വേണ്ട ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് വിഎച്ച്എസ്എസി മാത്രം പാസായ പയ്യന്നൂര്‍ സ്വദേശി അരുണ്‍ കൃഷ്ണനെയാണ് നിയമിച്ചത്. സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയ ഇടത് യൂണിയന്‍ നേതാവിന് എതിരെയും നിയമനവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നിരുന്നു.

Related Tags :
Similar Posts