< Back
Kerala
സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായ താനൂരില്‍ വിഎസ് എത്തിസിപിഎം-ലീഗ് സംഘര്‍ഷമുണ്ടായ താനൂരില്‍ വിഎസ് എത്തി
Kerala

സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായ താനൂരില്‍ വിഎസ് എത്തി

admin
|
19 March 2017 7:52 AM IST

സിപിഎം - മുസ്ലിം ലീഗ് സംഘര്‍ഷം ഉണ്ടായ മലപ്പുറം താനൂരിലെ വിവിധ സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

സിപിഎം - മുസ്ലിം ലീഗ് സംഘര്‍ഷം ഉണ്ടായ മലപ്പുറം താനൂരിലെ വിവിധ സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പരാജയ ഭീതിമൂലമാണ് ലീഗ് അക്രമം നടത്തുന്നതെന്ന് വിഎസ് കുറ്റപെടുത്തി. താനൂരില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും വിഎസ് പങ്കെടുത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സിപിഎം-ലീഗ് സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.ഇന്നലെ അക്രമം നടന്ന കോരമണ്‍ കടപ്പുറമാണ് വി.എസ് സന്ദര്‍ശിച്ചത്.താനൂരില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശമാണ് വിഎസ് ഉന്നയിച്ചത്.

താനൂരിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഎസിന് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.

Similar Posts