< Back
Kerala
പരവൂര്‍ വെടിക്കെട്ട് ദുരന്തം: രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചുപരവൂര്‍ വെടിക്കെട്ട് ദുരന്തം: രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
Kerala

പരവൂര്‍ വെടിക്കെട്ട് ദുരന്തം: രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

admin
|
29 March 2017 5:01 PM IST

പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലും രാഹുല്‍ എത്തി...

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെടിക്കെട്ട് അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനും രാഹുല്‍ എത്തി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.

വൈകീട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിലാണ് രാഹുല്‍ ഗാന്ധി കൊല്ലം ആശ്രാമം മൈതാനത്തിലെത്തിയത്. ഇവിടെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. എകെ ആന്റണി, അടുര്‍ പ്രകാശ് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് റോഡ് മാര്‍ഗം പരവൂറിലെ ക്ഷേത്രത്തിലെത്തി ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചു. രാഹുലിനെ പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും അനുഗമിച്ചു. തുടര്‍ന്ന് ആറരയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കണ്ടു. കേരളത്തിലെ ജനങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts