< Back
Kerala
പൊലീസ് കായികമേളക്ക് നാളെ തുടക്കംപൊലീസ് കായികമേളക്ക് നാളെ തുടക്കം
Kerala

പൊലീസ് കായികമേളക്ക് നാളെ തുടക്കം

Alwyn K Jose
|
10 April 2017 10:50 PM IST

അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ മികവു തെളിയിച്ചവരുള്‍പ്പെടെ ആയിരത്തിലധികം കായിക താരങ്ങള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മാറ്റുരക്കും.

സംസ്ഥാന പൊലീസ് കായിക മേളയ്ക്ക് നാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ തുടക്കമാകും. അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ മികവു തെളിയിച്ചവരുള്‍പ്പെടെ ആയിരത്തിലധികം കായിക താരങ്ങള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മാറ്റുരക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പൊലീസ് സേനാംഗങ്ങള്‍, സായുധ പൊലീസ് ബറ്റാലിയനുകള്‍, പൊലീസ് ട്രെയ്നിങ് കോളജ്, കേരള പൊലീസ് അക്കാഡമി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. നാളെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പിടി ഉഷയും 22ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകുമെന്ന് ഉത്തരമേഖല എഡിജിപി സുധേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Similar Posts