< Back
Kerala
Kerala
ഹാരിസണ്‍ ഉള്‍പ്പെടെയുളള ഭൂമികേസുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് എജി
|18 April 2017 3:55 PM IST
ഹാരിസണ്‍ ഉള്‍പ്പെടെയുളള ഭൂമികേസുകളില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്‍.
ഹാരിസണ്‍ ഉള്‍പ്പെടെയുളള ഭൂമികേസുകളില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്‍. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിലപാടുണ്ടാകും. എം കെ ദാമോദരന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എജി കൂട്ടിച്ചേര്‍ത്തു
ഭൂമിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ഗവ.പ്ലീഡര്‍ സുശീലാഭട്ടിനെ മാറ്റിയതു സംബന്ധിച്ച ചോദ്യത്തോടാണ് അഡ്വക്കേറ്റ് ജനറൽ പ്രതികരണം. ഒരു വ്യക്തിയില്ലെങ്കില്‍ കേസ് നടക്കില്ലെന്ന വാദം ശരിയല്ലെന്ന് പറഞ്ഞ എജി ഹാരിസണ്‍ ഉള്‍പ്പെടെയുളള ഭൂമിക്കേസുകളില്‍ വിട്ടുവീഴ്ചക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.