< Back
Kerala
യുഡിഎഫിലെ പ്രതിസന്ധി: കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടണമെന്ന് ലീഗ്യുഡിഎഫിലെ പ്രതിസന്ധി: കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടണമെന്ന് ലീഗ്
Kerala

യുഡിഎഫിലെ പ്രതിസന്ധി: കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടണമെന്ന് ലീഗ്

Sithara
|
18 April 2017 11:35 PM IST

സംസ്ഥാനത്തെ കോണ്‍ഗ്രസിനകത്തെയും യുഡിഎഫിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുസ്‍ലിം ലീഗ്.

സംസ്ഥാനത്തെ കോണ്‍ഗ്രസിനകത്തെയും യുഡിഎഫിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുസ്‍ലിം ലീഗ്. കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ലീഗ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചര്‍ച്ചക്ക് ശേഷം പറഞ്ഞു.

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയുടെ തുടക്കം ലീഗുമായുള്ള ചര്‍ച്ചയോടെയായിരുന്നു. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന‍്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഉള്‍പ്പെട ലീഗ് ഉന്നയിച്ച പ്രശ്നങ്ങളെ ഗൌരവത്തിലെടുക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ ഡല്‍ഹി ചര്‍ച്ചയില്‍ ഉഭയകകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങളും കടന്നുവരുമെന്നാണ് സൂചന. മുസ്‍ലീം ലീഗുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജെഡിയു ഉള്‍പ്പെടെ മറ്റു ഘടകകക്ഷികളുമായും ചര്‍ച്ച നടത്തും.

Related Tags :
Similar Posts