< Back
Kerala
Kerala

സുവിശേഷ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം: ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Sithara
|
19 April 2017 5:51 PM IST

കണ്ണൂര്‍ വളപട്ടണത്ത് സുവിശേഷ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ വളപട്ടണത്ത് സുവിശേഷ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പുഴാതി സ്വദേശികളായ അര്‍ജുനന്‍, രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ വളപട്ടണം പുഴാതിയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പട്ടേല്‍ റോഡിലെ ഗീതയുടെ വീട്ടില്‍ പ്രാര്‍ഥനക്കെത്തിയ പതിനഞ്ചോളം വരുന്ന പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ട സുവിശേഷ പ്രവര്‍ത്തകരെ പ്രദേശ വാസികളായ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാണ് പരാതി. ഇവര്‍ക്കൊപ്പമുളള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും വാഹനങ്ങള്‍ തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് കഴിഞ്ഞ ഏറെക്കാലമായി സുവിശേഷ പ്രവര്‍ത്തനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നതായും ഇതിനെ ചോദ്യം ചെയ്യുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.

Related Tags :
Similar Posts