< Back
Kerala
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിന് നേരെ ബോംബേറ്കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിന് നേരെ ബോംബേറ്
Kerala

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിന് നേരെ ബോംബേറ്

Khasida
|
20 April 2017 12:21 AM IST

നേരത്തേ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ആളാണ് എ അശോകന്‍

കണ്ണൂര്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. നേരത്തേ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ആളാണ് എ അശോകന്‍. സി.പി.എം നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.അശോകന്റെ വീടിനു നേരെ ബോംബേറ്. രാത്രി 12 മണിയോടെയാണ് അശോകന്റെ ചെറുവാഞ്ചേരിയിലുളള വീടിനു നേരെ ആക്രണമമുണ്ടായത്. ബോംബേറില്‍ അശോകന്റെ ഗണ്‍മാന്‍ ‍അജിത്തിന് നിസാര പരിക്കേറ്റു. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് ദിവസം മുമ്പേ അശോകന്റെ വീടിനു സമീപം ബോംബ് സ്ഫോടനം നടന്നിരുന്നു. മുന്‍ ബി.ജെ.പി നേതാവായിരുന്ന അശോകനും വാസു മാസ്റ്ററും രണ്ട് വര്‍ഷം മുമ്പാണ് സി.പി.എമ്മിലെത്തിയത്. സംഭവസ്ഥലം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, മുന്‍ മന്ത്രി കെ.പി മോഹനന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണന്ന് സി.പി.എം ആരോപിച്ചു.

Related Tags :
Similar Posts