< Back
Kerala
Kerala
ബാറുകള്‍ തുറക്കില്ലെന്ന യെച്ചൂരിയുടെ വാക്കുകള്‍ സിപിഎം മറക്കരുതെന്ന് കെസിബിസി
|20 April 2017 8:20 AM IST
വികസനത്തിന്റെ പേരില്‍ മദ്യമൊഴുക്കാന്‍ ശ്രമിക്കരുത്. വിദേശികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാനല്ലെന്നും ബിഷപ് ജോസഫ് കാരിക്കാശ്ശേരി പറഞ്ഞു.
സംസ്ഥാനത്തെ ബാറുകള്‍ തുറക്കില്ലെന്ന സീതാറാം യച്ചൂരിയുടെ പ്രസ്താവന സിപിഎം മറക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. വികസനത്തിന്റെ പേരില്‍ മദ്യമൊഴുക്കാന്‍ ശ്രമിക്കരുത്. വിദേശികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാനല്ലെന്നും ബിഷപ് ജോസഫ് കാരിക്കാശ്ശേരി പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമായി മദ്യവില്‍പനയെ കാണരുതെന്ന് കേരള റീജ്യണല്‍ ലത്തീന്‍ കത്തേലിക്കാ കൗണ്‍സിലും അഭിപ്രായപ്പെട്ടു.