< Back
Kerala
ഗണേഷിന് പിന്തുണയുമായി മോഹന്‍ലാലും പ്രിയദര്‍ശനും പത്തനാപുരത്ത്ഗണേഷിന് പിന്തുണയുമായി മോഹന്‍ലാലും പ്രിയദര്‍ശനും പത്തനാപുരത്ത്
Kerala

ഗണേഷിന് പിന്തുണയുമായി മോഹന്‍ലാലും പ്രിയദര്‍ശനും പത്തനാപുരത്ത്

admin
|
21 April 2017 10:56 PM IST

രണ്ട് പതിറ്റാണ്ടിലധികമായി കെ ബി ഗണേഷ് കുമാറുമായി തുടരുന്ന സൌഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചാണ് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പത്തനാപുരത്ത് എല്‍ഡിഎഫ് വേദിയിലെത്തിയത്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ ലാലും പ്രിയദര്‍ശനും. എല്‍ഡിഎഫ് സംഘടിപ്പിച്ച വേദിയിലെത്തിയാണ് ഇരുവരും ഗണേഷ് കുമാറിന് വിജയാശംസ നേര്‍ന്നത്.

രണ്ട് പതിറ്റാണ്ടിലധികമായി കെ ബി ഗണേഷ് കുമാറുമായി തുടരുന്ന സൌഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചാണ് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പത്തനാപുരത്ത് എല്‍ഡിഎഫ് വേദിയിലെത്തിയത്. കുട്ടിക്കാലത്ത് ഗണേഷ് കുമാറിന്റെ വീട്ടില്‍ പോയപ്പോള്‍ ആദ്യമായി ആനയെ കണ്ട കഥയും മോഹന്‍ലാല്‍ പങ്കുവെച്ചു. ഗണേശിനായി വോട്ടഭ്യര്‍ഥിച്ചില്ലെങ്കിലും ഗണേഷിന്റെ ചിഹ്നത്തെക്കുറിച്ച് പറയാന്‍ മറന്നില്ല.

ഗണേഷ് കുമാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മറക്കരുതെന്നായിരുന്നു പ്രിയദര്‍ശന്റെ അഭ്യര്‍ഥന. ഇരുവരും സഹൃത്തുക്കള്‍ക്കപ്പുറം സഹോദരന്മാരാണെന്ന് ഗണേഷ് കുമാറും പറഞ്ഞു.

Similar Posts