< Back
Kerala
മാണിയെ കുറിച്ച് കാനം പറഞ്ഞത് കോടിയേരി പരിശോധിക്കണം: ചെന്നിത്തലമാണിയെ കുറിച്ച് കാനം പറഞ്ഞത് കോടിയേരി പരിശോധിക്കണം: ചെന്നിത്തല
Kerala

മാണിയെ കുറിച്ച് കാനം പറഞ്ഞത് കോടിയേരി പരിശോധിക്കണം: ചെന്നിത്തല

Sithara
|
22 April 2017 11:10 PM IST

കെ എം മാണിയോടുള്ള നിലപാട് മയപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്‍ ആദ്യം കാനം രാജേന്ദ്രന്റെ പ്രസ്താവന പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല.

കെ എം മാണിയോടുള്ള നിലപാട് മയപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്‍ ആദ്യം കാനം രാജേന്ദ്രന്റെ പ്രസ്താവന പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. മാണിയെ സ്വാഗതം ചെയ്യുന്നതിന് മുന്‍പ് ഇടതുമുന്നണിയിലെ തര്‍ക്കങ്ങളാണ് പരിഹരിക്കേണ്ടത്. മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണമെന്ന പ്രസ്താവന സിപിഎം - സിപിഐ തര്‍ക്കത്തിന്റെ തെളിവാണെന്നും ചെന്നിത്തല തിരുവനന്തരപുരത്ത് പറഞ്ഞു.

മാണി അഴിമതിക്കാരന്‍ തന്നെയെന്നാണ് കാനം പറഞ്ഞത്‍. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ ഒരാള്‍ വിശുദ്ധനാകില്ല. അങ്ങനെ വന്നാല്‍ അത് ജനം അംഗീകരിക്കില്ലെന്നും കാനം പറഞ്ഞതാണ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്.

Similar Posts