< Back
Kerala
ടൈറ്റാനിയം അഴിമതിക്കേസ് :രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിKerala
ടൈറ്റാനിയം അഴിമതിക്കേസ് :രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി
|23 April 2017 3:15 PM IST
വിജിലന്‍സ് സംഘം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. വിജിലന്‍സിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണത്തിനെതിരായ സ്റ്റേ ഹൈക്കോടതി ഈ വര്‍ഷം ജനുവരിയില്‍ നീക്കിയ സാഹചര്യത്തില്‍ മാര്‍ച്ച് മാസം മുതല്‍ അന്വേഷണം പുനരാരംഭിച്ചതായി വിജിലന്‍സിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 7 പേരെ ചോദ്യം ചെയ്യുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തതായുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് നേരത്തെ സമര്‍പ്പിച്ചിരിക്കുന്നത്.