< Back
Kerala
വൈവിധ്യങ്ങളുടെ കാന്‍വാസില്‍ സ്ത്രീകളുടെ ചിത്രപ്രദര്‍ശനംവൈവിധ്യങ്ങളുടെ കാന്‍വാസില്‍ സ്ത്രീകളുടെ ചിത്രപ്രദര്‍ശനം
Kerala

വൈവിധ്യങ്ങളുടെ കാന്‍വാസില്‍ സ്ത്രീകളുടെ ചിത്രപ്രദര്‍ശനം

Sithara
|
25 April 2017 6:12 PM IST

വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വനിതകള്‍ക്കായി കോഴിക്കോട് വേറിട്ട ഒരു ചിത്ര പ്രദര്‍ശനം.

വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വനിതകള്‍ക്കായി കോഴിക്കോട് വേറിട്ട ഒരു ചിത്ര പ്രദര്‍ശനം. അശ്വനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സംഘചിത്രയാണ് അമച്വര്‍ വനിതാ ചിത്രകാരികള്‍ക്കായി ലളിത കലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം ഒരുക്കിയത്.

മാതൃത്വത്തിന്റെ മഹത്വം, ഏകാന്തതയുടെ വേദന, പ്രണയത്തിന്റെ വശ്യത, വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ഏറെയും. ചിത്രകലയിലെ പുത്തന്‍ സങ്കേതങ്ങളും ക്യാന്‍വാസില്‍ പരീക്ഷിച്ചിട്ടുണ്ട്. വീടുകള്‍ക്കുള്ളില്‍ അണഞ്ഞു പോകുന്ന ചിത്രകാരികളെ കണ്ടെത്താനാണ് സംഘചിത്രയുടെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.

24 ചിത്രകാരികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അവസരങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Related Tags :
Similar Posts