< Back
Kerala
ഇടതുമുന്നണിയില്‍ സീറ്റ് ധാരണഇടതുമുന്നണിയില്‍ സീറ്റ് ധാരണ
Kerala

ഇടതുമുന്നണിയില്‍ സീറ്റ് ധാരണ

admin
|
27 April 2017 2:48 PM IST

പിസി ജോര്‍ജിന് സീറ്റില്ല, പൂഞ്ഞാര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്. ജെഎസ്എസിനും സീറ്റില്ല

എല്‍ഡിഎഫ് സീറ്റ് വീഭജനം പൂര്‍ത്തിയായി.സിപിഎം 92 ലും ]‍സിപിഐ 27 സീറ്റിലും മത്സരിക്കും. കഴിഞ്ഞ തവണയും 27 സീറ്റിലാണ് സിപിഐ മത്സരിച്ചിരുന്നത്. രണ്ട് സീറ്റ് അധികം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും വലിയ തര്‍ക്കങ്ങളില്ലാതെ തന്നെ ഇവരെ അനുനയിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിനായി. പുതുതായി രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ നല്‍കിയപ്പോള്‍ കേരള കോണ്‍ഗ്രസ് സ്കറിയ തോമസിന്‍റെ സാന്നിധ്യം ഒരു സീറ്റിലൊതുക്കിയത് ചെറിയ തോതിലുള്ള വിയോജിപ്പുകള്‍ക്ക് കാരണമായിട്ടുണ്ട്.

ജെഡിഎസ് 5. ജനാധിപത്യ കേരള കോണ്‍ഗ്രസ് 4, എന്സിപി 4, ഐഎന്‍എല്ലിന് ‍3, സിഎംപി 1 , കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് 1, ജെഎസ്എസിന് സീറ്റില്ല. പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യ കേരളകോണ്‍ഗ്രസിന് നല്‍കി.

Similar Posts