< Back
Kerala
കോഴിക്കോട് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയംകോഴിക്കോട് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം
Kerala

കോഴിക്കോട് രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

admin
|
28 April 2017 3:55 PM IST

ര്യാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കാരശ്ശേരിയിലും കുറ്റ്യാടിയിലുമാണ് മരണം.

കോഴിക്കോട് രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു. സൂര്യാതപമേറ്റാണ് മരിച്ചതെന്ന് നാട്ടുകാര്‍ സംശയമുന്നയിച്ചു. കുറ്റ്യാടി പയ്യോളിയിലെ ദാമോദരന്‍, മുക്കം തോട്ടക്കാട് ആദിവാസി കോളനിയിലെ ചേലക്കര രാമന്‍ എന്നിവരാണ് മരിച്ചത്. രാമന്‍ ഇന്നലെയാണ് മരിച്ചതെങ്കിലും ഇന്നാണ് പൊലീസ് ഇന്ക്വസ്റ്റ് നടത്തിയത്. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ സൂര്യാപതമേറ്റതാണെന്നാണ് നാട്ടുകാരുടെ സംശയം. കുറ്റ്യാടി പയ്യോളിയിലെ ദാമോദരന്‍ ഇന്ന് ജോലിക്കിടെ കുഴഞ്ഞുവീണാണ് മരിച്ചത്.

Related Tags :
Similar Posts