< Back
Kerala
പണം തരാം, പുസ്തകം തരൂ സര്‍ക്കാറെ; ഭിക്ഷാടന സമരവുമായി എംഎസ്എഫ്പണം തരാം, പുസ്തകം തരൂ സര്‍ക്കാറെ; ഭിക്ഷാടന സമരവുമായി എംഎസ്എഫ്
Kerala

പണം തരാം, പുസ്തകം തരൂ സര്‍ക്കാറെ; ഭിക്ഷാടന സമരവുമായി എംഎസ്എഫ്

Khasida
|
30 April 2017 5:11 AM IST

വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് വ്യത്യസ്ത സമരപരിപാടികള്‍ സംഘടിപ്പിച്ചു

വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് വ്യത്യസ്ത സമരപരിപാടികള്‍ സംഘടിപ്പിച്ചു. പുസ്തക യാചന സമരവും, ഭിക്ഷയെടുക്കല്‍ സമരവും നടത്തി.

മലപ്പുറം പൂക്കിപറമ്പിലാണ് ഭിക്ഷാടന സമരം നടത്തിയത്. പണം തരാം, പുസ്തകം തരൂ സര്‍ക്കാറെ എന്ന തലക്കെട്ടിലാണ് ഭിക്ഷാടന സമരം നടത്തിയത്. ബക്കറ്റുകളുമായി കുട്ടികള്‍ പണം ശേഖരിച്ചു.

മലപ്പുറം കുന്നുമല്‍ സര്‍ക്കിളില്‍ പുസ്തക യാചന സമരവും എം.എസ്.എഫ് സംഘടിപ്പിച്ചു. പുസ്തകത്തിനായി സര്‍ക്കാറിനോട് യാചിക്കുന്നതാണ് സമര രീതി. തിങ്കളാഴ്ച്ച വിവിധ ഡി.ഡി ഓഫീസുകളിലേക്ക് എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തും. പാഠപുസ്തക വിഷയത്തില്‍ സര്‍ക്കാറിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തനാണ് മുസ്ലീം ലീഗ് തീരുമാനം

Similar Posts