< Back
Kerala
ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നത് അപകടം: കെസിബിസിജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നത് അപകടം: കെസിബിസി
Kerala

ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നത് അപകടം: കെസിബിസി

admin
|
29 April 2017 11:19 PM IST

മദ്യനയത്തില്‍ ഇരുമുന്നണികളും വ്യക്തത വരുത്തണമെന്ന് കെസിബിസി.

ജാതിമത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നത് അപകടമാണെന്ന് കെസിബിസി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പില്‍ അടിയന്തര ശ്രദ്ധ പതിയേണ്ട ഏഴ് വിഷയങ്ങളാണ് കെസിബിസി മുന്നോട്ട് വെയ്ക്കുന്നത്.

സാമുദായിക വികാരങ്ങള്‍ ഉണര്‍ത്തിവിട്ട് ജനങ്ങള്‍ തമ്മില്‍ അകല്‍ച്ചയും ശത്രുതയും സൃഷ്ടിക്കുന്ന പ്രവ‌ണത കൂടി വരികയാണ്. വര്‍ഗീയ ധ്രുവീകരണങ്ങളിലൂടെ ജാതിമത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ കയറാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അപകടമായിരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇടത് വലത് മുന്നണികളുടെ മദ്യനയത്തിലുള്ള അവ്യക്തത പരിഹരിക്കപ്പെടണം. എല്‍ഡിഎഫ് മുന്നോട്ട് വെയ്ക്കുന്ന മദ്യനിയന്ത്രണ പരിപാടികള്‍‌ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അവയ്ക്ക് വ്യക്തമായ നയത്തിന്റെ പിന്തുണയില്ല എന്ന പരിമിതിയുണ്ട്. യുഡിഎഫിന്റെ മദ്യനയത്തിലെ ഉദ്ദേശശുദ്ധി മദ്യ നിയന്ത്രണ പരിപാടികളിലൂടെ തെളിയിക്കപ്പെടണമെന്നും കെസിബിസി പറയുന്നു. ന്യൂനപക്ഷങ്ങളുടെയും ആദിവാസി തോട്ടം തൊഴിലാളികളുടെയും സംരക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഭരിക്കാനുള്ള പാര്‍ട്ടിയെ തിരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടികളുടേതെന്ന പോലെ സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ, ധാര്‍മ്മിക നിലപാടുകളും സ്വഭാവശുദ്ധിയും പൊതുനന്‍മയിലുള്ള താല്‍പ്പര്യവും പ്രധാന മാനദണ്ഡമായിരിക്കണമെന്നും കെസിബിസി പ്രസ്താവനയില്‍ പറയുന്നു.

Related Tags :
Similar Posts