< Back
Kerala
ഡിഎല്‍എഫ്: സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിപിഐ ജില്ലാനേതൃത്വംഡിഎല്‍എഫ്: സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിപിഐ ജില്ലാനേതൃത്വം
Kerala

ഡിഎല്‍എഫ്: സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിപിഐ ജില്ലാനേതൃത്വം

Khasida
|
3 May 2017 12:24 AM IST

ഡിഎല്‍എഫ് പൊളിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിപിഐ എറണാകുളം ജില്

ഡിഎല്‍എഫ് പൊളിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അടുത്തദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും പി രാജു പറഞ്ഞു.

ചിലവന്നൂര്‍ തീരത്തെ ഡിഎല്‍എഫിന്റെ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞമാസം 21 നാണ് ഉത്തരവിട്ടത്. വിധി വന്ന് ദിവസങ്ങളായിട്ടും ഇതിനെതിരെ അപ്പീല്‍ പോകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരുവിധ നീക്കവും നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കികൊണ്ട് സിപിഐ ജില്ലാ നേതൃത്വം രംഗത്തുവന്നത്.

ഇക്കാര്യം അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി നേതൃയോഗം ചര്‍ച്ചചെയ്ത് മന്ത്രിക്ക് നിര്‍ദേശം നല്‍കുമെന്നും പി രാജു പറഞ്ഞു.

പാനാവള്ളിയിലെ അനധികൃത റിസോര്‍ട്ടിനെതിരെ കേസ് നടത്തിയ സിപിഐയുടെ മത്സ്യതൊഴിലാളി സംഘടന ഡിഎല്‍എഫ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി രാജു വ്യക്തമാക്കി.

Related Tags :
Similar Posts