< Back
Kerala
കാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊന്നുകാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊന്നു
Kerala

കാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊന്നു

admin
|
3 May 2017 9:45 AM IST

കരിവേഡകം ഏരോല്‍ വീട്ടിലെ ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാധരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കാസര്‍കോട് അമ്പലത്തറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കരിവേഡകം ഏരോല്‍ വീട്ടിലെ ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മുങ്ങിയ ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാധരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ മകള്‍ ഗായത്രിയുടെ അമ്പലത്തറ വാഴക്കോട് നെല്ലിത്തറയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു സംഭവം. വീടിനുപുറത്ത് പറമ്പിലായിരുന്നു ലക്ഷ്മിയുടെ മൃതദേഹം. വീട്ടില്‍ അമ്മയെ കാണാത്തതിനാല്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ലക്ഷ്മിയുടെ കഴുത്തിനും തലയ്ക്കും പുറത്തുമായി മാരകമായി കുത്തേറ്റിരുന്നു.

കരിവേഡകത്ത് നിന്നും ഒരുമാസം മുമ്പാണ് ലക്ഷ്മി മകളുടെ വീട്ടില്‍ വന്നത്. ഗംഗാധരന്‍ സ്ഥിരമായി മദ്യപിച്ച് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലക്ഷ്മിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിഹാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Tags :
Similar Posts