< Back
Kerala
Kerala

കേരള ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവിന് തുടക്കം

Alwyn K Jose
|
4 May 2017 5:10 PM IST

മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് സംഘടനയാണ് സംഗമം സംഘടിപ്പിക്കുന്നത്.

മലബാറിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കേരള ഇന്‍വെസ്റ്റ്മെന്റ് കോണ്‍ക്ലേവിന് തുടക്കമായി. മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് സംഘടനയാണ് സംഗമം സംഘടിപ്പിക്കുന്നത്.

കേരളത്തിനനുയോജ്യമായ നിക്ഷേപസാധ്യതകള്‍ തിരിച്ചറിയാന്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മലബാറിന്റെ ടൂറിസം സാധ്യതകളെ അടുത്തറിയാനും കോണ്‍ക്ലേവ് വഴിയൊരുക്കും. നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം മാറികഴിഞ്ഞെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.

ജിഎംഐയുടെ ലോഗോ മന്ത്രി എകെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് പങ്കെടുക്കുന്നുണ്ട്. ലോകത്തെ മുന്‍നിര ഉപദേശക സ്ഥാപനങ്ങളുടെ സാനിധ്യവും കോണ്‍ക്സേവിലുണ്ട്. ജിഎംഐ പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷനായിരുന്നു. ഐടി സെക്രട്ടറി എം ശിവശങ്കരന്‍ എംപിമാരായ എഐ ഷാനവാസ്, എംകെ രാഘവന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar Posts