< Back
Kerala
കോഴിക്കോട്, മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിKerala
കോഴിക്കോട്, മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
|7 May 2017 2:30 PM IST
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തു മണിയോടെ കാരന്തൂര്‍ മര്‍ക്കസില്‍ എത്തിയ സ്ഥാനാര്‍ഥികള്‍ അരമണിക്കൂറോളം അദ്ദേഹവുമായി ചര്‍ച്ച നടത്തി. വികെസി മമ്മദ് കോയ, അഡ്വക്കറ്റ് പിടിഎ റഹീം, ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, വി ശശികുമാര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപത് ഇടത് സ്ഥാനാര്‍ഥികളാണ് കാന്തപുരത്തെ കാണാനെത്തിയത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നീതിയുടെ പക്ഷത്ത് നില്‍ക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടതായി സ്ഥാനാര്‍ഥികള്‍ പറഞ്ഞു.