< Back
Kerala
കെ.ആര്‍.ഗൗരിയമ്മ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗംകെ.ആര്‍.ഗൗരിയമ്മ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം
Kerala

കെ.ആര്‍.ഗൗരിയമ്മ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം

Ubaid
|
12 May 2017 12:59 AM IST

പ്രായാധിക്യം കാരണം പാര്‍ട്ടിയെ ശരിയായി നയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിയുന്നില്ലെന്നും വിമതര്‍ പറയുന്നു

ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി.ഗോപന്റെ നേതൃത്വത്തിലുള്ള വിഭാഗം കത്ത് നല്‍കി. ഗൗരിയമ്മ സ്വജനപക്ഷപാതം കാണിക്കുകയാണെന്നും കത്തില്‍ വിമതര്‍ ആരോപിച്ചിട്ടുണ്ട്. പ്രായാധിക്യം കാരണം പാര്‍ട്ടിയെ ശരിയായി നയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിയുന്നില്ലെന്നും വിമതര്‍ പറയുന്നു. പാര്‍ട്ടിയിലെ 90 ശതമാനം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന വിമതര്‍, ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കത്തിനോട് ഗൗരിയമ്മ പ്രതികരിച്ചിട്ടില്ല.

Related Tags :
Similar Posts