< Back
Kerala
മുസ്ലീം ലീഗ് സിപിഎം സംഘര്‍ഷം: വടകരയില്‍ വീടുകള്‍ക്ക് നേരെ ആക്രമണംമുസ്ലീം ലീഗ് സിപിഎം സംഘര്‍ഷം: വടകരയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം
Kerala

മുസ്ലീം ലീഗ് സിപിഎം സംഘര്‍ഷം: വടകരയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം

Subin
|
14 May 2017 1:49 PM IST

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് കടകള്‍ക്കും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായത്.

വടകര കോട്ടപ്പള്ളിയില്‍ മുസ്ലീം ലീഗ് - സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ നേരെ ആക്രമണം. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് കടകള്‍ക്കും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായത്.

കോട്ടപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുലത്തില്‍ മൊയ്തുവിന്‍റെ വീടിനു നേരെയും സിപിഎം പ്രവര്‍ത്തകന്‍ അരീക്കല്‍ ചാലില്‍ കണ്ണന്‍റെ വീടിന് നേരെയുമാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. മൊയ്തുവിന്‍റെ വീടിന് നേരെ ബോംബേറും ഉണ്ടായി. ഇവിടെ നിന്ന അലമാരകള്‍ കുത്തിത്തുറന്ന് പണവും ആഭരണവും കവര്‍ന്നതായും പരാതിയുണ്ട്.

ഒരു ഹോട്ടലിന് നേരെയും സിപിഎം നേതൃത്വത്തിലുള്ള വായനശാലയ്ക്കുനേരെയും കല്ലേറുണ്ടായി. അക്രമികള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. ഇന്നലെ വൈകുന്നേരമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ വടകരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടപ്പള്ളിയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല.

Related Tags :
Similar Posts