< Back
Kerala
Kerala

വ്യവസായങ്ങള്‍ക്ക് അനുമതി വൈകാതിരിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍

Sithara
|
14 May 2017 7:16 PM IST

വ്യവസായങ്ങള്‍ തുടങ്ങാനുള്ള അനുമതി ലഭിക്കുന്നത് വൈകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍.

വ്യവസായങ്ങള്‍ തുടങ്ങാനുള്ള അനുമതി ലഭിക്കുന്നത് വൈകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. ബ്യൂറോക്രസിയുടെ അലംഭാവം കൊണ്ട് വ്യവസായ മേഖലയില്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വ്യവസായികളുമായി നടത്തിയ മുഖാമുഖത്തിലാണ് മന്ത്രി വ്യവസായനയത്തെക്കുറിച്ച് വിശദീകരിച്ചത്.

റൈസിംഗ് കേരളാ 2016ന്റെ ഭാഗമായിട്ടായിരുന്നു വ്യവസായികളുമായിട്ടുള്ള മന്ത്രി ഇപി ജയരാജന്റെ മുഖാമുഖം. ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ വ്യവസായികള്‍ ചൂണ്ടിക്കാട്ടി. വ്യവസായ സംരംഭങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതായിരുന്നു മിക്കവരും ഉന്നയിച്ച പ്രധാന പ്രശ്നം. ഭൂമി ലഭ്യമാകാനുള്ള പ്രയാസവും വ്യവസായികള്‍ മന്ത്രിയെ ധരിപ്പിച്ചു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വ്യവസായങ്ങളെ തകര്‍ക്കുന്ന പ്രവണത ഇല്ലാതാക്കണമെന്ന് പരിപാടിയില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. മലിനീകരണപ്രശ്നങ്ങള്‍ ഉയര്‍ത്തി വ്യവസാങ്ങളെ തകര്‍ക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts