< Back
Kerala
Kerala
ജിഷ വധം: മോദിയുടെ പ്രസ്താവന വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമെന്ന് ചെന്നിത്തല
|15 May 2017 4:51 AM IST
ജിഷയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വില കുറഞ്ഞ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന്
ജിഷയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വില കുറഞ്ഞ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം നിലവാരമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ നിലപാട് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് കൊണ്ട് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായി പോയെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്‍ബുക്ക് പോസ്റ്റിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.