< Back
Kerala
തമിഴ്‍നാട്ടില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചുതമിഴ്‍നാട്ടില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു
Kerala

തമിഴ്‍നാട്ടില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

admin
|
15 May 2017 12:37 PM IST

വേളാങ്കണ്ണി തീര്‍ഥയാത്ര കഴിഞ്ഞ മടങ്ങുന്പോള്‍ തമിഴ്നാട് വത്തളക്കുണ്ടില്‍വെച്ചാണ് അപകടം

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മുള്ളനാണി ബേബി, ഒട്ടലാങ്കല്‍ ഷൈന്‍, കരിപ്പറമ്പില്‍ കുഞ്ഞൂഞ്ഞ് എന്നിവരെ തിരിച്ചറിഞ്ഞു. വേളാങ്കണ്ണി തീര്‍ഥയാത്ര കഴിഞ്ഞ മടങ്ങുമ്പോള്‍ തമിഴ്നാട് വത്തളക്കുണ്ടില്‍വെച്ചാണ് അപകടം. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം.

ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരേയും പരിക്കേറ്റവരേും തേനി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts