< Back
Kerala
വരമ്പത്ത് കൂലി നയം: സിപിഎമ്മിനെ വെല്ലുവിളിച്ച് വി മുരളീധരന്‍വരമ്പത്ത് കൂലി നയം: സിപിഎമ്മിനെ വെല്ലുവിളിച്ച് വി മുരളീധരന്‍
Kerala

വരമ്പത്ത് കൂലി നയം: സിപിഎമ്മിനെ വെല്ലുവിളിച്ച് വി മുരളീധരന്‍

Sithara
|
15 May 2017 4:54 PM IST

വയലത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന കോടിയേരി ബാലകൃഷ്ണന്റെ നയം ബിജെപി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നലെ പി ജയരാജന് പ്രസംഗം നടത്താനാവില്ലായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്

വയലത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന കോടിയേരി ബാലകൃഷ്ണന്റെ നയം മനോജ് വധത്തിന് ശേഷം ബിജെപി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നലെ പി ജയരാജന് പ്രസംഗം നടത്താനാവില്ലായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. ഈ നയം ബിജെപി നടപ്പിലാക്കിയാല്‍ സിപിഎമ്മിന്റെ അവസ്ഥയെന്താവുമെന്ന് അവര്‍ ആലോചിക്കണമെന്നും മുരളീധരന്‍ കാസര്‍കോട് പറഞ്ഞു.

Similar Posts