< Back
Kerala
ബാങ്കിന് മുന്‍പില്‍ ചിത്രം വരച്ച് പ്രതിഷേധംബാങ്കിന് മുന്‍പില്‍ ചിത്രം വരച്ച് പ്രതിഷേധം
Kerala

ബാങ്കിന് മുന്‍പില്‍ ചിത്രം വരച്ച് പ്രതിഷേധം

Sithara
|
15 May 2017 9:13 AM IST

പത്തനംതിട്ടയിലെ എസ്ബിഐ ബാങ്കിന് മുന്നിലാണ് മുന്നൊരുക്കമില്ലാത്ത നോട്ട് നിരോധത്തിനെതിരെ വരകൊണ്ടുള്ള പ്രതിഷേധം അരങ്ങേറിയത്.

കത്തിക്കാളുന്ന വെയിലത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ പണം മാറ്റിവാങ്ങാന്‍ ക്യൂനില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് ചിത്രം വരച്ചൊരു‌ പ്രതിഷേധം. പത്തനംതിട്ടയിലെ എസ്ബിഐ ബാങ്കിന് മുന്നിലാണ് മുന്നൊരുക്കമില്ലാത്ത നോട്ട് നിരോധത്തിനെതിരെ വരകൊണ്ടുള്ള പ്രതിഷേധം അരങ്ങേറിയത്.

500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയതാണ് സാധാരണക്കാരുടെ നെട്ടോട്ടം. പ്രതിസന്ധി എളുപ്പത്തില്‍ പരിഹരിക്കാനാവുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാളുന്ന സ്ഥിതിവന്നതോടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി ചിത്രകാരനായ ഷാജി മാത്യു രംഗത്തെത്തിയത്.

ചുമ്മാ ചിത്രം വരച്ച് മടങ്ങിപ്പോകുക മാത്രമല്ല പ്രതിഷേധ വര പകര്‍ത്തിയ കടലാസുകള്‍‌ പൊരിവെയിലത്ത് പൊള്ളിനില്‍ക്കുന്ന സാധാരണക്കാര്‍ക്ക് വിതരണം ചെയ്യാനും ചിത്രകാരന്‍ മറന്നില്ല. വര പ്രതിഷേധത്തിനിടയിലും ബാങ്കിന് മുന്നിലെ ക്യൂവിന് നീളംകൂടി വന്നതല്ലാതെ ഒരുമാറ്റവുമുണ്ടായില്ല.

Similar Posts