< Back
Kerala
റമദാന്‍ വിശ്വാസികള്‍ക്ക് വായനയുടെ കൂടി മാസംറമദാന്‍ വിശ്വാസികള്‍ക്ക് വായനയുടെ കൂടി മാസം
Kerala

റമദാന്‍ വിശ്വാസികള്‍ക്ക് വായനയുടെ കൂടി മാസം

admin
|
15 May 2017 11:10 PM IST

റമദാനിലേക്കായി പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിനു പുറമെ വിലക്കുറവും പ്രത്യേക റമദാന്‍ ഓഫറുകളും വിവിധ പുസ്തകശാലകള്‍ ഒരുക്കിയിട്ടുണ്ട്. ഖുര്‍ആന്‍ ഹദീസ് പഠനങ്ങള്‍, വ്രതാനുഷ്ഠാന നിയമങ്ങള്‍, ചരിത്ര പുസ്തകങ്ങള്‍, തുടങ്ങിയവയാണ് പ്രധാനമായും വില്‍ക്കപ്പെടുന്നത്. 

വിശ്വാസികള്‍ക്ക് വായനയുടെ കൂടി മാസമാണ് റമദാന്‍. പ്രത്യേക റമദാന്‍ സ്കീമുകളൊരുക്കിയാണ് കേരളത്തിലെ പ്രമുഖ ഇസ്ലാമിക പ്രസാധനാലയങ്ങളും പുസ്തകശാലകളും വായനക്കാരെ ആകര്‍ഷിക്കുന്നത്.

വായിക്കുക എന്നര്‍ഥം വരുന്ന ഇഖ്റഅ് എന്ന വാക്യം കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്‍റെ തുടക്കം. ഖുര്‍ആന്‍ അവതരണത്തിന്‍റെ വാര്‍ഷികമായ റമദാനില്‍ വിശ്വാസികള്‍ ആത്മീയ വായനക്കായി സമയം കണ്ടെത്തുന്നു, വായനക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക റമദാന്‍ പുസ്തകോത്സവങ്ങളാണ് പ്രധാന ഇസ്ലാമിക പ്രസാധനാലയങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്

റമദാനിലേക്കായി പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിനു പുറമെ വിലക്കുറവും പ്രത്യേക റമദാന്‍ ഓഫറുകളും വിവിധ പുസ്തകശാലകള്‍ ഒരുക്കിയിട്ടുണ്ട്. ഖുര്‍ആന്‍ ഹദീസ് പഠനങ്ങള്‍, വ്രതാനുഷ്ഠാന നിയമങ്ങള്‍, ചരിത്ര പുസ്തകങ്ങള്‍, തുടങ്ങിയവയാണ് പ്രധാനമായും വില്‍ക്കപ്പെടുന്നത്. പുസ്തകങ്ങള്‍ക്കു പുറമെ ഇസ്ലാമിക പ്രഭാഷണ സിഡികള്‍ക്കും ആവശ്യക്കാരേറെയാണ്.

Related Tags :
Similar Posts