< Back
Kerala
ശബരിമല സ്ത്രീപ്രവേശം: സുപ്രീംകോടതിയില്‍ ഇന്ന് തുടര്‍വാദംKerala
ശബരിമല സ്ത്രീപ്രവേശം: സുപ്രീംകോടതിയില്‍ ഇന്ന് തുടര്‍വാദം
|18 May 2017 12:32 PM IST
ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ ഇന്ന് സുപ്രീംകോടതി തുടര്‍ വാദം
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ ഇന്ന് സുപ്രീംകോടതി തുടര്‍ വാദം കേള്‍ക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക.
സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി അവരുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതാണെന്ന് കേസിലെ അമിക്കസ് ക്യൂരിയായ രാജു രാമചന്ദ്രന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചിരുന്നു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി ഈ കേസിനെ ബാധിക്കില്ലെന്ന് കഴിഞ്ഞ വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹരജിയില്‍ ഇനി എതിര്‍ കക്ഷികളുടെ വാദമാണ് നടക്കാനുള്ളത്.