< Back
Kerala
വടകരയില്‍ റെയില്‍ പാളത്തില്‍ സ്കൂട്ടര്‍ വെച്ചു, ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചുവടകരയില്‍ റെയില്‍ പാളത്തില്‍ സ്കൂട്ടര്‍ വെച്ചു, ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു
Kerala

വടകരയില്‍ റെയില്‍ പാളത്തില്‍ സ്കൂട്ടര്‍ വെച്ചു, ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു

Jaisy
|
20 May 2017 1:44 AM IST

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം

കോഴിക്കോട് വടകരയില്‍ റെയില്‍ പാളത്തില്‍ സ്കൂട്ടര്‍ വെച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ട്രാക്കിലൂടെ കടന്ന് പോയ ട്രെയിന്‍ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. അട്ടിമറിയാണെന്ന സംശയത്തിലാണ് പൊലീസ്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കടന്നു പോകുന്ന സമയത്താണ് റെയില്‍വെ പാളത്തില്‍ സ്കൂട്ടര്‍ വെച്ചത്. ട്രെയിന്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു. കുറച്ച് ദൂരം കടന്നു പോയി നിര്‍ത്തിയ ട്രെയിനിലെ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പോലീസ് പരിശോധന നടത്തി. ട്രെയിനിടിച്ച സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു പ്രദേശവാസിയുടെ സ്കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂട്ടര്‍ മോഷ്ടിച്ച് ട്രാക്കില്‍ വെച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അട്ടിമറിയുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സ്റ്റേഷനു സമീപത്തെ ഒരു വീട്ടിലെ ബൈക്കും കാണാതായിരുന്നു. ഇത് പിന്നീട് തീവെച്ച് നശിപ്പിച്ച നിലയിലും കണ്ടെത്തി.

Similar Posts