< Back
Kerala
നോട്ട് നിരോധത്തില്‍ വലഞ്ഞ് ജനംനോട്ട് നിരോധത്തില്‍ വലഞ്ഞ് ജനം
Kerala

നോട്ട് നിരോധത്തില്‍ വലഞ്ഞ് ജനം

Sithara
|
21 May 2017 3:10 AM IST

500, 1000 രൂപ നോട്ടുകൾ പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനം വന്നതോടെ ജനങ്ങൾ പൊറുതിമുട്ടി.

500, 1000 രൂപ നോട്ടുകൾ പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനം വന്നതോടെ ജനങ്ങൾ പൊറുതിമുട്ടി. വിവരമറിഞ്ഞവരെല്ലാം നോട്ടുകൾ മാറാനായി നഗരത്തില്‍ എത്തി. ചില്ലറയില്ലാതെ നിരാശരായി മടങ്ങേണ്ടി വന്നവരും കുറവല്ലായിരുന്നു. എടിഎമ്മുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

വിവരമറിഞ്ഞതോടെ എല്ലാവരും നോട്ടുകള്‍ മാറാനായി നഗരത്തില്‍ എത്തി. മിക്കവരും എത്തിയത് പെട്രോള്‍ പമ്പുകളില്‍. വന്‍ തിരക്കാണ് പമ്പുകളില്‍ അനുഭവപ്പെട്ടത്. ചിലര്‍ 100 രൂപക്കും 200 രൂപക്കും പെട്രോളടിച്ച് ചില്ലറയാക്കാമെന്ന് കരുതി എത്തിയവരായിരുന്നു. പലരും നിരാശരായി മടങ്ങി. ‌‌

ചില്ലറ ലഭിക്കാതെ മണിക്കൂറുകള്‍ അലഞ്ഞവരും നഗരത്തിലുണ്ടായിരുന്നു. കൂലി പണിയെടുത്ത് കയ്യിലെത്തിയ ആയിരം രൂപ നോട്ട് മാറാനാകാതെ നാളെ എങ്ങനെ നീങ്ങുമെന്നറിയാത്തവര്‍. വിപണിയില്‍ നിന്ന് സ്റ്റോക്കെടുക്കാന്‍ കയ്യില്‍ മതിയായ നോട്ടുകളില്ലാത്ത കച്ചവടക്കാര്‍. പൊറുതിമുട്ടിയ നിരവധി പേരാണ് നാട്ടിലുണ്ടായിരുന്നത്.

Similar Posts