< Back
Kerala
Kerala
ബന്ധുനിയമനങ്ങളില്‍ പ്രകടമാകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീര്‍ണ്ണതയെന്ന് സുധീരന്‍
|24 May 2017 7:10 AM IST
സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎം സുധീരന്‍...
സിപിഎമ്മിന്റെ രാഷ്ട്രീയ ജീര്‍ണതയാണ് ബന്ധുനിയമനങ്ങളിലൂടെ പ്രകടമായിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിജിലന്‍സ് ഡയറക്ടര്‍ ആരോപണങ്ങളുടെ മുള്‍മുനയിലാണ്. ആരോപണ വിധേയനായ വിജിലന്‍സ് ഡയറക്ടറുടെ കീഴില്‍ സുതാര്യമായ അന്വേഷണം നടക്കില്ലെന്നും അതിനാല്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎം സുധീരന്‍.