< Back
Kerala
മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചതിന് അഭിഭാഷകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചതിന് അഭിഭാഷകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
Kerala

മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചതിന് അഭിഭാഷകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

Sithara
|
25 May 2017 1:53 PM IST

അഞ്ച് പ്രമുഖ അഭിഭാഷകര്‍ക്കെതിരെ നടപടിക്കൊരുങ്ങി അഭിഭാഷക അസോസിയേഷന്‍.

ഹൈക്കോടതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചതിന് ആറ് അഭിഭാഷകര്‍ക്കെതിരെ നടപടിക്ക് നീക്കം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റേതാണ് നടപടി. അഭിഭാഷകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

പ്രമുഖ അഭിഭാഷകരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, എ. ജയശങ്കര്‍, കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍, സി പി ഉദയഭാനു, സംഗീത ലക്ഷ്മണ എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നടപടിക്ക് ഒരുങ്ങുന്നത്. ഇന്നലെ ചേര്‍ന്ന അഭിഭാഷകരുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ആറ് പേര്‍ക്ക് നോട്ടീസ് നല്‍കും. എന്നാല്‍ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു.

നിലപാട് വ്യക്തമാക്കി സംഗീത ലക്ഷ്മണ നേരത്തെ ഫെയ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തില്‍ എന്ത് തെറ്റ് ചെയ്തുവെന്നത് ഇനിയും തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് അഡ്വ. സംഗീത ലക്ഷ്മണ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ നിലപാട് സ്വീകരിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്.

Similar Posts