< Back
Kerala
കോവളം കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍കോവളം കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍
Kerala

കോവളം കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍

Alwyn K Jose
|
25 May 2017 6:02 PM IST

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ട് പേരെയാണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്.

കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ട് പേരെയാണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മേരിദാസനെ അക്രമികള്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. അറസ്റ്റിലായവര്‍ പാറശാല സ്വദേശികളാണ്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാസനെയും ഭാര്യയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് ദാസന്‍ മരിച്ചത്. 45 വയസായിരുന്നു. രാവിലെ എഴുന്നേറ്റ മകളാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.

Related Tags :
Similar Posts